കൊയിലാണ്ടിയിലെ ഫൂട്ട്വെയര് കടയിലെ ജീവനക്കാരനായ ഇരുപത്തിയൊന്നുകാരൻ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് നടുവണ്ണൂര്‍ സ്വദേശി
കൊയിലാണ്ടി: ഗ്ലോബല്‍ ഫൂട്ട്വെയര് ജീവനക്കാരനായ നടുവണ്ണൂര്‍ സ്വദേശി തൂങ്ങിമരിച്ച നിലയില്‍. നടുവണ്ണൂര്‍ ജമനിമുക്കിലെ ചാലില്മീത്തന് ഷിബിനിനെയാണ് ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 21 വയസായിരുന്നു.
അച്ഛന്: സത്യന്. അമ്മ: ശോഭ. സഹോദരങ്ങള്‍: സബിന്‍, നിഷ.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം വീട്ടില്‍ സംസ്കരിക്കും.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.