കൊയിലാണ്ടിയിലെ 35-ാം വാര്‍ഡിലെ പൊതു സ്ഥലങ്ങള്‍ ശുചീകരിക്കുന്നു


 

കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 35 ആം വാര്‍ഡിലെ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കൗണ്‍സിലര്‍ കെ.കെ.വൈശാഖിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്.

വാര്‍ഡില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റി. മേഖലയില്‍ രണ്ട് സ്ഥലങ്ങളില്‍ കൂടി ശുചീകരണപ്രവൃത്തികള്‍ നടത്തും. തീരമേഖലയിലെ മാലിന്യങ്ങളും മാറ്റാനുള്ള പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍.

മെയ് 30 നു മുന്‍പായി വാര്‍ഡ് പൂര്‍ണമായി വൃത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കൗണ്‍സിലര്‍ പറഞ്ഞു. പരിപാടിയില്‍ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ചായികുന്നു ശുചീകരണ പ്രവര്‍ത്തി സംഘടിപ്പിച്ചത്.