കൊയിലാണ്ടിക്ക് ഇന്ന് ആശ്വാസ ദിനം; കോവിഡ് വ്യാപനം കുറയുന്നു


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് ആശ്വാസ ദിനം. ഇന്ന് 55 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അരിക്കുളത്ത് ഇന്ന് പുതുതായി ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ചെങ്ങോട്ടുകാവിൽ ഒന്നും, ചേമഞ്ചേരിയിലും, കീഴരിയൂരും രണ്ടുവീതവും, മൂടാടിയിൽ മൂന്നും, തിക്കോടിയിൽ എട്ടും പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി നഗരസഭയിൽ 13 ഉം, പയ്യോളി നഗരസഭയിൽ 26 ഉം പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

ഇന്നത്തെ കോവിഡ് കണക്ക്

അരിക്കുളം – O

ചേമഞ്ചേരി – 2

ചെങ്ങോട്ടുകാവ് – 1

കീഴരിയൂർ – 2

കൊയിലാണ്ടി – 13

മൂടാടി – 3

തിക്കോടി – 8

പയ്യോളി – 26