കൊയിലാണ്ടിക്കാരന്‍ മനു അശോകന്റെ രണ്ടാമത്തെ സിനിമയുടെ ട്രെയിലര്‍ പുറത്ത്; ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും (ട്രെയിലര്‍ കാണാം)


കൊയിലാണ്ടി: ഉയരെ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാണെക്കാണെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കൊയിലാണ്ടി സ്വദേശിയായ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് ‘കാണെക്കാണെ’. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അശോകൻ കോട്ടിന്റെ മകനാണ് മനു അശോകൻ.

ടൊവിനോ തോമസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സഞ്ജയ്-ബോബി ടീം തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ എന്നിവര്‍ വേഷമിടുന്നു.

ഡ്രീം കാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്.

സോണി ലിവ് എന്ന ഒ.ടി.ടി വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. സോണി ലിവില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും കാണെക്കാണെ. ഈ മാസം 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസിന്റെ തന്നെ മിന്നല്‍ മുരളി എന്ന ചിത്രവും നേരത്തേ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ 24-ാം തിയ്യതിയാണ് റിലീസ് ചെയ്യുന്നത്.

ട്രെയിലര്‍ കാണാം: