കൊയിലാണ്ടി റെയില്‍വേ ട്രാക്കില്‍ തലകറങ്ങിവീണ എഴുപത്തിയഞ്ചുകാരന്‍ ട്രെയിന്‍തട്ടി മരിച്ചു


കൊയിലാണ്ടി: റെയില്‍വേ ട്രാക്കില്‍ തലകറങ്ങി വീണ എഴുപത്തിയഞ്ചുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കൊല്ലം മുതിരപ്പുറത്ത് മുകുന്ദന്‍ (75) ആണ് മരിച്ചത്.

പന്തലായനിയിലെ ഒരു മരണവീട്ടില്‍ പോയി മടങ്ങിവരുംവഴി റെയില്‍വേ ട്രാക്കില്‍ തലകറങ്ങി വീഴുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലെ യാത്രക്കാരും ഇയാള്‍ തലകറങ്ങി വീഴുന്നത് കണ്ടതായി സാക്ഷ്യപ്പെടുത്തുന്നു. കൊയിലാണ്ടി ഗേള്‍സ് സ്‌കൂളിന് സമീപമാണ് സംഭവം.

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഭാര്യ: സുധാലക്ഷ്മി. മക്കള്‍: ധന്യ, രമ്യ, സൗമ്യ. മരുമക്കള്‍: ഷിബു, കബീര്‍ദാസ്, വിനോദ്.