കൊയിലാണ്ടി മേഖലയിൽ കോവിഡ് കണക്കുകൾ വീണ്ടും ഉയർന്നു; ഇന്ന് 167 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഇന്ന് 167 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 55 പേർക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഒര് കേസ് മാത്രം റിപ്പോർട്ട് ചെയ്ത ചെങ്ങോട്ടുകാവിൽ ഇന്ന് 43 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രണ്ട് കേസ് മാത്രം റിപ്പോർട്ട് ചെയ്ത ചേമഞ്ചേരിയിൽ ഇന്ന് 27 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

അരിക്കുളത്ത് അഞ്ചും, മൂടാടിയിൽ രണ്ടും, തിക്കോടിയിൽ 36 ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രണ്ട് കേസ് റിപ്പോര്‍ട്ട് ചെയ്ത കീഴരിയൂരിൽ ഇന്ന് ഒരാൾക്ക് മാത്രമാണ് കോവിഡ് പോസിറ്റീവായത്. കൊയിലാണ്ടി നഗരസഭയിൽ ഇന്ന് 27 ഉം പയ്യോളി നഗരസഭയിൽ 26 ഉം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ കോവിഡ് കണക്ക്
നഗരസഭകൾ
കൊയിലാണ്ടി – 27
പയ്യോളി – 26
പഞ്ചായത്തുകൾ
അരിക്കുളം – 5
ചേമഞ്ചേരി – 27
ചെങ്ങോട്ടുകാവ് – 43
മൂടാടി – 2
തിക്കോടി – 36
കീഴരിയൂർ – 1
