കൊയിലാണ്ടി സബ് രജിസ്റ്റർ ഓഫീസിന് സമീപത്തുള്ള കെട്ടിടത്തിൽ തീ പിടുത്തം


കൊയിലാണ്ടി: കൊയിലാണ്ടി: കൊയിലാണ്ടി സബ് രജിസ്റ്റർ ഓഫീസിന് സമീപത്തുള്ള ഹോട്ടലിന് മുകളിലത്തെ നിലയിലുള്ള വക്കിൽ ഓഫീസിൽ തീ പിടുത്തം. കൊയിലാണ്ടി ദേശീയപാതയിൽ സാംസ്ക്കാരിക നിലയത്തിന് മുൻവശമുള്ള കെട്ടിടത്തിലായിരുന്നു മൂന്നേ കാലോടെ തീ പിടിത്തമുണ്ടായത്. ഉടനെ തന്നെ ഫയർ ഫോഴ്‌സെത്തി തീ അണച്ചു.

ഷോർട് സർക്യൂട്ട് ആണ് മൂലമാണ് അപകടം സംഭവിച്ചത്. ഓഫീസിലെ ഇൻവെട്ടറിൽ നിന്നാണ് തീ ഉയർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് അവധി ദിനമായതിനാൽ കടയിൽ ആളുകളാരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ആളപായവുമില്ല.

പുക വരുന്നത് കണ്ട ഉടനെ തന്നെ താഴെയുള്ള ഹോട്ടൽ ജീവനക്കാർ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് വാഹനം എത്തിയാണ് തീയണച്ചത്. ഹോട്ടലിലുള്ള 4 ഗ്യാസ് സിലിണ്ടറുകൾ ഊരി മാറ്റുകയാണ് ആദ്യം ചെയ്തത്.

കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസിൻ്റെ 150 മീറ്റർ ചുറ്റലിൽവിലുള്ള ഹോട്ടലിന് മുകളിലാണ് തീപിടുത്തം നടന്നത്. വളരെ വേഗത്തിൽ അഗ്നി ശമന സേന അംഗങ്ങൾ എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.