കൊയിലാണ്ടി നഗരത്തിന് തിലകക്കുറിയായ് കോടതി കവാടം നാടിന് സമർപ്പിച്ചു


കൊയിലാണ്ടി: ചരിത്രമുറങ്ങുന്ന
കൊയിലാണ്ടി കോടതി സമുച്ചയത്തിനായി നിർമ്മിച്ച പ്രൗഡമായ കവാടവും ചുറ്റുമതിലും നാടിന് സമർപ്പിച്ചു. കെ.ദാസൻ എം.എൽ.എ യാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ജില്ല ജഡ്ജ് പി.രാഗിണി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ.കെ.പി മുഖ്യാതിഥിയായി.

എം.എൽ.എ ഫണ്ടിൽ നിന്നും
22 ലക്ഷം രൂപ വിനിയോഗിച്ചാണ്
മനോഹരമായ കവാടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്. പൗരാണിക പ്രൗഡി നിലനിർത്തികൊണ്ട് തന്നെ കോടതി കെട്ടിടങ്ങളുടെ നവീകരണത്തിനായി
പൊതുമരാമത്ത് വകുപ്പ് വഴി തുക വകയിരുത്തിയിട്ടുണ്ടെന്നും പ്രവൃത്തികൾ പെട്ടന്ന് പൂർത്തീകരിക്കാൻ കഴിയുമെന്നും കെ.ദാസൻ എം.എൽ.എ പറഞ്ഞു.

സ്പെഷ്യൽ ജഡ്ജ് എ.എം.അഷ്റഫ്, ജെഎഫ്സിഎം ശ്രീജ ജനാർദ്ദനൻ നായർ, നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ, ബാർ അസോസിയേഷൻ പ്രസിഡണ്ട് ചന്ദ്രൻ പേരാമ്പ്ര, നഗരസഭ കൗൺസിലർ എ.അസീസ്, അഡി.ഗവ:പ്ലീഡർ പി.പ്രശാന്ത്, അഡ്വ.ക്ലാർക്ക് അസോസിയേഷൻ പ്രസിഡണ്ട് എൻ.പി.രവീന്ദ്രർ, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് അനിൽ രാജ് എന്നിവർ സംസാരിച്ചു.

ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ടി.അനിൽ സ്വാഗതവും, ബാർ അസോസിയേഷൻ സെക്രട്ടറി ഒ.പ്രവീൺ നന്ദിയും പറഞ്ഞു.