കൊയിലാണ്ടി ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരി മരിച്ചു



കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരി മരിച്ചു. ലോറിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ സ്ത്രീക്ക് മുകളിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. ഇവർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാളെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മണിയോടെയാണ് അപകടം നടന്നത്.

കൊയിലാണ്ടി ഫയര്‍ഫോഴ്‌സും, പൊലീസും, നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.