കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്ക്‌ ഉദ്ഘാടനം ഇന്ന് (വീഡിയോ കാണാം)


 

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ‘ലക്ഷ്യ’ നിലവാരത്തിൽ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്ക്‌ ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജ് നാടിന് സമർപ്പിക്കും. ‘ലക്ഷ്യ’ പദ്ധതി പ്രകാരം 1.77 കോടി രൂപ ചെലവിലാണ് ഗൈനക്കോളജി ബ്ലോക്ക്‌ നിർമ്മാണം പൂർത്തീകരിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് സജ്ജമാക്കിയത്.

പുതിയ ബ്ലോക്കിൽ രണ്ടാംനിലയിലാണ് ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്. വെയിറ്റിങ് ഏരിയ, ലേബർ റൂം, ഡോക്ടർ റൂം, ഓപ്പറേഷൻ തിയേറ്റർ, നവജാത ശിശുക്കളെ പരിചരിക്കാനുള്ള പ്രത്യേക വിഭാഗം എന്നിവ ഒരുക്കിയിട്ടുണ്ട്.

 

ഗൈനക്കോളജി ബ്ലോക്ക്‌ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രസവശുശ്രൂഷാ രംഗത്ത് എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയായി കൊയിലാണ്ടി താലൂക്ക് ആശുപത്രി മാറും. ഇവിടെ ഗൈനക്കോളജി ഡോക്ടര്‍മാരെയും അനസ്തറ്റിസ്റ്റുകളെയും നഴ്‌സുമാരെയും നഴ്‌സിങ് അസിസ്റ്റന്റുമാരെയുമെല്ലാം നിയമിക്കുമെന്ന് എം.എല്‍.എ കാനത്തില്‍ ജമീല പറഞ്ഞു. സ്ഥിരം നിയമനം നടക്കുന്നത് വരെ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ ജീവനക്കാരെ സജ്ജമാക്കും. ഗര്‍ഭിണികള്‍ക്ക് അടിയന്തിര ശസ്ത്രക്രിയ ഉള്‍പ്പെടെ ആവശ്യമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇനി മുതല്‍ ഗര്‍ഭിണികളെ മറ്റ് ആശുപത്രികളിലേക്ക് അവസാന നിമിഷം അയക്കേണ്ട സ്ഥിതി ഉണ്ടാകില്ല.

ഉദ്ഘാടന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിക്കും. എം.പി കെ മുരളീധരൻ, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ രാജു, എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ രത്തൻ ഖേൽക്കർ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് തുടങ്ങിയവർ പങ്കെടുക്കും.

വീഡിയോ കാണാം: