കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉപജീവനം പദ്ധതിക്ക് തുടക്കമായി
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിഎന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഉപജീവനം പദ്ധതിക്ക് തുടക്കമായി. ഹരിത ഗ്രാമമായ കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മുട്ടക്കോഴി വിതരണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരുപതാം വാര്‍ഡ് കൗണ്‍സിലര്‍ വിഷണു എന് എസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍, സമഗ്ര റസിഡന്‍സ് അസോസിയോഷന്‍ സെക്രട്ടറി ഗീത ഇളവന തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ നിഷ എ പി സ്വാഗതവും എന്‍ എസ് എസ് ലീഡര്‍ നിത്യ എം നന്ദിയും പറഞ്ഞു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക