കൊയിലാണ്ടി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിനു തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിനു തുടക്കമായി. പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇതിന്റെഭാഗമായി ക്ഷേത്രത്തിനു മുന്നില്‍ നിര്‍മ്മിച്ച മണ്ഡപവും, കവാടവും, കരിമ്പാ പൊയില്‍ ക്ഷേത്രത്തിനു സമീപം നിര്‍മ്മി ച്ച സ്റ്റോര്‍ റൂമിന്റെയും സമര്‍പ്പണം നടത്തി.

ക്ഷേത്രതന്ത്രി നരിക്കിനി ഇടമന ഇല്ലത്ത് മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ക്ഷേത്ര സ്ഥാനീയരായ ടി.പി.നാരായണന്‍, പി.കെ.നാരായണന്‍, തുടങ്ങിയവരും, ഡോ.കെ.ഗോപിനാഥ്, കളിപ്പുരയില്‍ രവീന്ദ്രന്‍, ഒ.കെ.രാമന്‍കുട്ടി, കുന്നക്കണ്ടി ബാലന്‍ തുടങ്ങിയവര്‍ ദീപം തെളിയിച്ചു.

വടകര സതീശന്‍, സുനില്‍ തുടങ്ങിയവരുടെ സോപാന സംഗീതത്തോടെയായിരുന്നു ചടങ്ങുകള്‍. വൈകീട്ട് വിഷ്ണു കൊരയങ്ങാടിന്റെ തായമ്പകയും ഉണ്ടായിരിക്കും. നാളെ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഗുരുതി.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക