കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചനിലയില്‍


കൊയിലാണ്ടി: കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മണമല്‍ കുളക്കണ്ടി വീട്ടില്‍ ഷാംലേഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മുപ്പത് വയസായിരുന്നു.

ഇന്നലെ രാത്രി ഒരു മണിയോടെ പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മൃതദേഹം ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി ഷാംലേഷിനെ കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയത്.