കൊയിലാണ്ടി കടലോരത്ത് പുതിയ സഞ്ചാരപാതയൊരുങ്ങുന്നു; 92.50 ലക്ഷം രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ


കൊയിലാണ്ടി: കൊയിലാണ്ടി ഫിഷിംഗ് ഹാർബറിന് വടക്ക് ഭാഗം അരയൻകാവ് അപ്രോച്ച് റോഡിന് 92.50 ലക്ഷം രൂപ അനുവദിച്ചതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. അരയൻകാവ് ഭാഗത്തുനിന്ന് ഹാർബറിലേക്കുള്ള പ്രധാന പാതയാണ് ഇത്.

മത്സ്യത്തൊഴിലാളികളുൾപ്പടെയുള്ള പ്രദേശവാസികളുടെ പ്രധാന ആവശ്യമാണ് ഇതോടെ യാഥാർത്യമാകുന്നത്. കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോൾ ബദൽ റോഡായും ഇത് ഉപയോഗിക്കാവുന്നതാണ്. വളരെ വേഗത്തിൽ തന്നെ ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് കെ.ദാസൻ പറഞ്ഞു.