കൊടുവള്ളി സ്വദേശിനിയായ ഇരുപതുകാരി പോണ്ടിച്ചേരിയിൽ സ്കൂട്ടർ അപകടത്തിൽ മരിച്ചു
കോഴിക്കോട്: പോണ്ടിച്ചേരിയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം. മുക്കിലങ്ങാടി വാരികുഴിതാഴം ആര്‍.സി.സൈനുദ്ദീന്റെ മകള്‍ ഫാത്തിമ സൈന്‍സ് (20) ആണ് മരിച്ചത്. മൂസാ അലിയാണ് ഭര്‍ത്താവ്.
ഫറോക്ക് കോളേജില്‍ പഠിക്കുന്ന ഫാത്തിമ പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ പി.ജി കോഴ്‌സ് പ്രവേശനത്തിനായി കഴിഞ്ഞ ദിവസമാണ് നാട്ടില്‍ നിന്ന് പോണ്ടിച്ചേരി എത്തിയത്. സ്‌കൂട്ടറില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചായിരുന്നു അപകടം.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ദുബായിലുള്ള സൈനുദ്ദീന്‍ നാട്ടിലെത്തിയ ശേഷം ഖബറടക്കം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.