കൊച്ചിയിൽ കൂട്ടബലാത്സംഗം; തടവില്‍വെച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ പിടിയില്‍


കൊച്ചി: കാക്കനാട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. യുവതിയെ ലഹരിമരുന്ന് നൽകി രണ്ട് ദിവസത്തോളം തടവിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്.

കൊച്ചി സ്വദേശികളായ അജ്മൽ, സലീം, ഷമീർ, ക്രിസ്റ്റീന എന്നിവരാണ് പിടിയിലായത്. യുവതിയുടെ ചിത്രങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.

ഫോട്ടോഷൂട്ടിനെന്ന പേരിൽ യുവതിയെ എത്തിച്ച ശേഷമായിരുന്നു സംഭവം. ലഹരിമരുന്ന് നൽകി ഇവരെ മയക്കിയ ശേഷം പ്രതികൾ ചിത്രങ്ങൾ പകർത്തുകയും പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. അപകടത്തിൽ മോഡലുകളുടെ മരണത്തിന് ശേഷം കൊച്ചിയിൽ നിന്ന് വരുന്ന മറ്റൊരു ക്രൂര കുറ്റകൃത്യത്തിന്റെ വാർത്തയാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്.