കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാതശിശുവിന്റെ മൃതദേഹം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണിതെന്നാണ് പ്രാഥമിക വിവരം.
രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന കാര്യം ആശുപത്രി അധികൃതര്‍ക്ക് അറിയില്ലായിരുന്നെന്നാണ് അവര്‍ പറയുന്നത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.