കേളോത്ത് മുക്കിൽ എം.കെ ചാപ്പൻ നായർ ദിനം ആചരിച്ചു


മേപ്പയ്യൂർ: നരിക്കുനി ബ്രാഞ്ചിലെ കേളോത്ത് മുക്കിൽ എം.കെ ചാപ്പൻ ദിനം ആചരിച്ചു. കൊയിലാണ്ടി താലൂക്കിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചാപ്പൻ നായർ. കേളോത്ത് മുക്കിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ കമ്മറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻ്റുമായ എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ, കെ. കുഞ്ഞിരാമൻ, പി. പ്രസന്ന, പി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ.ടി. രാജൻ അനുസ്മരണ പ്രഭാഷണം നടത്തി പി.കെ. പ്രകാശൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.