“കേരളമോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വർത്തമാനവും”; സെമിനാർ സംഘടിപ്പിച്ചു


കൊയിലാണ്ടി: എസ്എഫ്ഐ അമ്പതാം വാർഷികത്തോടനുബന്ധിച്ച് എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. “കേരളമോഡൽ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും വർത്തമാനവും” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ വെച്ച് നടന്ന പരിപാടി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.പി.ബിനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ഏരിയ പ്രസിഡന്റ് മുഹമ്മദ് ഫർഹാൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി അമൽ രാജീവ് സംസാരിച്ചു. ഏരിയ ജോയിൻ സെക്രട്ടറി അഭിനവ് ഏരിയ വൈസ് പ്രസിഡന്റ് ജാൻവി കെ.സത്യൻ നന്ദിയും പറഞ്ഞു.