കേരളപ്പിറവി ദിനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സമ്മാനം! ഇന്ധനവില നാളെയും വര്‍ധിപ്പിക്കും; രാജ്യത്ത് പെട്രോള്‍ വില 121 രൂപയും കടന്ന് മുന്നോട്ട്
കോഴിക്കോട്: കേരളപ്പിറവി ദിനമായ നാളെയും കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കും. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിക്കുകയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെയും ഇന്ധനവില കൂട്ടിയിരുന്നു.
ഇന്ന് പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിലയിടങ്ങളില്‍ പെട്രോളിന് 121 രൂപ കടന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഇന്നത്തെ വില വര്‍ധനയോടെ കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിന് ഏഴ് രൂപ 92 പൈസയും ഡീസലിന് എട്ട് രൂപ 95 പൈസയുമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന തരകത്തിലാണ് യാതൊരു നിയന്ത്രണവുമില്ലാതെ വില വര്‍ധിപ്പിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് സൂചന. ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് ആഗോള എണ്ണവില.
രാജ്യത്തെ എണ്ണവില നിയന്ത്രിക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നതാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആവശ്യം. ഇന്ധനവില 150 രൂപ വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.