കേരളത്തില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കാത്തത് വിദ്യാസമ്പന്നരായ ജനങ്ങള്‍ ഉള്ളത് കൊണ്ടെന്ന് ഒ രാജഗോപാല്‍ എംഎല്‍എ


തിരുവനന്തപുരം : കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇടമില്ലാത്തത് വിദ്യാസമ്പന്നരുള്ളത് കൊണ്ടെന്ന് ഒ രാഗോപാല്‍ എംഎല്‍എ.കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നവരും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇത് വിദ്യാസമ്പന്നരായവരുടെ സ്വഭാവമാണെന്നും രാജഗോപാല്‍.
ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം ഉന്നയിച്ചത്.

സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും ബിജെപി പതിയെ ക്രമാനുഗതമായി വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയാം. അദ്ദേഹം കുറച്ചേ സംസാരിക്കൂ. എന്നാല്‍ ലക്ഷ്യം നിറവേറ്റും. അദ്ദേഹത്തിന്റെ മേന്മകള്‍ നിഷേധിക്കാനാവില്ല. സത്യം അംഗീകരിച്ചേ മതിയാകൂ. ഇടതുമുന്നണിക്കാണ് ഇത്തവത്തെ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുക. പിണറായി വിജയന്‍ ഭരണത്തില്‍ വരണമെന്ന ചിന്തയാണ് ചിലര്‍ക്കുള്ളതെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.