കേരളത്തില്‍ ഈ ട്രെയിനുകള്‍ റദ്ദാക്കി


കോഴിക്കോട്: കേരളത്തില്‍ ചില ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ പാളം പുതുക്കല്‍ ജോലികള്‍ നടക്കുന്നതിനാലാണ് റദ്ദാക്കിയത്. ജനശതാബ്ദി എക്പ്രസും, കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. ട്രെയിന്‍ നമ്പര്‍ 02081/ 02082 കണ്ണൂര്‍-തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ്സ് ഏപ്രില്‍ എട്ടിന്‌യപൂര്‍ണമായും റദ്ദാക്കി. 06308 കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06307 ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ എന്നിവ ഷൊര്‍ണൂരിനും ആലപ്പുഴക്കുമിടയില്‍ റദ്ദാക്കി.