ആശങ്കയൊഴിയാതെ സംസ്ഥാനം, ഇന്ന് 13,644 കോവിഡ് ബാധിതര്‍


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,644 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശിശോധിച്ച് 87,275 സാമ്പിളുകളാണ്. ഇരുപത്തിയൊന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സമ്പര്‍ക്കത്തിലൂടെ 12,555 പേര്‍ക്ക് കൊവിഡ് ബാധിച്ചു.

കോഴിക്കോട് 2022
എറണാകുളം 1781
മലപ്പുറം 1661
തൃശൂര്‍ 1388
കണ്ണൂര്‍ 1175
തിരുവനന്തപുരം 981
കോട്ടയം 973
ആലപ്പുഴ 704
കാസര്‍ഗോഡ് 676
പാലക്കാട് 581
ഇടുക്കി 469
കൊല്ലം 455
പത്തനംതിട്ട 390
വയനാട് 388

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,275 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4950 ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,48,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 9 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 468 ഹോട്ട് സ്പോട്ടുകളാണുള്ളത്.