കേരളത്തില്‍ അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ നടപടികള്‍ തുടങ്ങി
തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വാക്സിനേഷന്‍ നടപടികള്‍ ആരംഭിച്ച് തൊഴില്‍ വകുപ്പ്. വാക്സിന്‍ രജിസ്ട്രേഷന്‍ ചുമതല അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്ക് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക സിഎഫ്എല്‍ടിസികള്‍ തുറക്കാനും തീരുമാനമായി.
ഇതരസംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ വിഷയത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വാക്സിന്‍ സ്വീകരിച്ചത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ഈ പശ്ചാത്തലത്തിലാണ് വാക്സിന്‍ രജിസ്ട്രേഷന്‍ ചുമതല അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍മാര്‍ക്ക് കൈമാറിയത്. തൊഴിലാളികള്‍ക്കായി ആശുപത്രി, ആംബുലന്‍സ് സംവിധാനങ്ങള്‍ പ്രത്യേകം ഏര്‍പ്പെടുത്തും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി റെയില്‍വേ സ്റ്റേഷുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ നിര്‍ദേശം നല്‍കി.