കേരളത്തിന് ആശ്വാസം; ഇന്ന് റെക്കോഡ് രോഗമുക്തി, 99,651 പേര്‍ക്ക് രോഗം ഭേദമായി, 21,402 പുതിയ കേസുകള്‍


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ് 597, പത്തനംതിട്ട 490, ഇടുക്കി 461, വയനാട് 211 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1610 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2858, തിരുവനന്തപുരം 2122, എറണാകുളം 2244, തൃശൂര്‍ 2030, കൊല്ലം 1938, പാലക്കാട് 986, ആലപ്പുഴ 1675, കണ്ണൂര്‍ 1507, കോഴിക്കോട് 1452, കോട്ടയം 1103, കാസര്‍ഗോഡ് 586, പത്തനംതിട്ട 469, ഇടുക്കി 442, വയനാട് 200 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, തിരുവനന്തപുരം 12, എറണാകുളം, പാലക്കാട് 7 വീതം, കാസര്‍ഗോഡ് 6, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് 5 വീതം, വയനാട് 3, കോട്ടയം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 16,100, കൊല്ലം 3899, പത്തനംതിട്ട 349, ആലപ്പുഴ 6947, കോട്ടയം 3004, ഇടുക്കി 7005, എറണാകുളം 14,900, തൃശൂര്‍ 17,884, പാലക്കാട് 1257, മലപ്പുറം 4050, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,00,179 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 853 ഹോട്ട് സ്പോട്ടുകളാണുള്ളത്.