കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ പേരാമ്പ്രയിൽ സാംസ്കാരിക കൂട്ടായ്മയും സ്വീകരണവും


പേരാമ്പ്ര: കേരള സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പേരാമ്പ്ര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക കൂട്ടായ്മയും സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാക്കൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.

യൂണിയൻ ഏരിയാ പ്രസിഡന്റ്‌ ദേവദാസ് പേരാമ്പ്ര അധ്യക്ഷനായി. സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജ പാണ്ടിക്കോട്, സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയ നന്തി പ്രകാശ് എന്നിവർക്ക് സി.പി.എം ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് ഉപഹാരങ്ങൾ സമ്മാനിച്ചു.

സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.കെ.ലോഹിതാക്ഷൻ, ജയൻ മൂരാട്, ആംസിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു. കെ.സി.കരുണാകരൻ സ്വാഗതം പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.