കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം, നാടകത്തിന് ശ്രീജിത്ത് പൊയില്‍ക്കാവിന് പുരസ്‌കാരം


തൃശ്ശൂ‌ര്‍: 2020ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്ബടവം ശ്രീധരനും അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. ചെറുകഥയ്ക്കുള്ള പുരസ്കാരം ഉണ്ണി ആറിനും കവിത പുരസ്കാരം ഒ പി സുരേഷിനുമാണ്. നോവല്‍ പുരസ്കാരം പി എഫ് മാത്യൂസ് നേടി.

സമഗ്ര സംഭവനയ്ക്കുള്ള പുരസ്കാരം ആറ് പേര്‍ക്കാണ്. കെ കെ കൊച്ച്‌, മാമ്ബുഴ കുമാരന്‍, കെ ആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെ എസ് പിള്ളി എന്നിവ‌ര്‍ക്കാണ് ആദരം.

താജ്മഹല്‍ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാ‌‍‌ര്‍‍ഡിന് അര്‍ഹനാക്കിയത്, ഉണ്ണി ആറിന്‍റെ വാങ്കിനാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം. പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം. ദൈവം ഒളിവില്‍ പോയ നാളുകള്‍ എന്ന യാത്രാ വിവരണത്തിന് വിധു വിന്‍സന്‍്റിന് പുരസ്കാരം.

ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം ഇന്നസെന്‍റിനുാണ് ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാ‌ര്‍ഡ്. ദ്വയം എന്ന നാടകത്തിന് ശ്രീജിത്ത് പൊയില്‍ക്കാവിനും പുരസ്കാരമുണ്ട്.