കേരള ശാസ്ത്രസാഹിത്യ പരിഷത് ആവള യൂണിറ്റിന്റെ നേതൃത്വത്തില്‍ ‘കുടുംബത്തിലെ ജനാധിപത്യം’ എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു


പേരാമ്പ്ര: കേരള ശാസ്ത്രസാഹിത്യ പരിഷത് ആവള യൂണിറ്റിന്റെ നേതൃത്വത്തില്‍ ലിംഗനീതിയുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ജനാധിപത്യം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സംവാദം സംഘടിപ്പിച്ചു. അശ്വിന്‍ ഇല്ലത്ത് വിഷയം അവതരിപ്പിച്ചു.

‘മറ്റൊരു വീട്ടില്‍ പോകേണ്ടവളാണ് അതുകൊണ്ട് നീ അച്ചടക്കത്തോടെ വളരണം’, വീട്ടിലെ സ്ത്രീകളെ ഒതുക്കി വളര്‍ത്തേണ്ടത് പുരുഷന്റെ കടമയാണ് ‘തുടങ്ങിയ പ്രസ്താവനകളോട് നിങ്ങളുടെ പ്രതികരണം രേഖപ്പെടുത്തുക എന്നറിയിച്ചു കൊണ്ടായിരുന്നു സംവാദം തുടങ്ങിയത്. നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

യൂണിറ്റ് പ്രസിഡണ്ട് ജി.സ്മിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. പരിഷത് ജില്ലാ പ്രസിഡണ്ട് പി.എം.ഗീത ടീച്ചര്‍, നിര്‍വ്വാഹക സമിതി അംഗം പി.കെ.ബാലകൃഷ്ണന്‍, മേഖലാ കമ്മറ്റി അംഗം എ.എം രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെ.കെ.ചന്ദ്രന്‍ സ്വാഗതവും കെ.കെ സത്യന്‍ നന്ദിയും രേഖപ്പെടുത്തി.