കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷഫീറിനെ അനുമോദിച്ചു


പേരാമ്പ്ര: കേരള മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ മോതിരക്കോട്ട് മീത്തല്‍ മുഹമ്മദ് ഷഫീറിന് അനുമോദിച്ച് മുസ്ലിം ലീഗ്. ചാലിക്കര ശാഖ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ അനുമോദന ചടങ്ങില്‍ എസ് കെ അസ്സയിനാര്‍ മാസ്റ്റര്‍ഉപഹാര സമര്‍പ്പണം നടത്തി.

ടി കെ ഇബ്രാഹിം, പി കെ ഇബ്രാഹിം, പി കെ കെ നാസര്‍, കെ അബൂബക്കര്‍, ഷാമില്‍ കെ എം, അഷറഫ് ടി പി, ഇബ്രാഹിം കുന്നത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

പീടികയുള്ള പമ്പില്‍ നഫീസയുടെ മകനാണ്.