കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി


വടകര: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി.
സമ്മേളനം വടകര ലയന്‍സ് ഹാളില്‍ ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.

കോവിഡ് കാരണം രണ്ടു വര്‍ഷമായി നടക്കാതിരുന്ന സമ്മേളനം കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് നടത്തുന്നത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. സുനില്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അഡി. എസ്.പി എം. പ്രദീപ് കുമാര്‍, ഡി.വൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷരീഫ്, പ്രേംജി കെ നായര്‍, അഭിജിത്ത് ജി.പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സംസ്ഥാന സെക്രട്ടറി ബിജു സി.ആര്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം നാസര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വി. യൂസഫ് വരവ് ചെലവ് കണക്കും ഗഫൂര്‍ സി ഓഡിറ്റ് റിപ്പോര്‍ട്ടും രാജീവന്‍ പി. പ്രമേയങ്ങളും അവതരിപ്പിച്ചു. ലളിത പി. പി. അനുസ്മരണവും രതീഷ് എ. പി. സ്വാഗതവും ഷാജികുമാര്‍ നന്ദിയും പറഞ്ഞു.