കേരള ടൂറിസം വകുപ്പിനു കീഴിലുള്ള കിറ്റ്‌സില്‍ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം; വിശദാംശങ്ങള്‍ ചുവടെ


തിരുവന്തപുരം: കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്സ്റ്റഡീസ് (കിറ്റ്‌സ്) തിരുവനന്തപുരം, കൊല്ലം ടി.കെ.എം, കോഴിക്കോട് ഫറൂക് കോളേജ് എന്നിവിടങ്ങളില്‍ ഈ മാസം ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ് ടു/ഡിഗ്രി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. മിനിമം 50% മാര്‍ക്കാണ് പ്രവേശന യോഗ്യത.

അപേക്ഷകള്‍ http://www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9567869722 എന്ന നമ്പറില്‍ ബന്ധപ്പെടുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ആണ്.