കേരള ഗ്രാമീണ ബാങ്ക് ഇടപാടുകാരുടെ സംഗമവും വായ്പ വിതരണവും സംഘടിപ്പിച്ച് പേരാമ്പ്ര ശാഖ


പേരാമ്പ്ര: കേരള ഗ്രാമീണ ബാങ്ക് പേരാമ്പ്ര ശാഖയുടെ ആഭിമുഖ്യത്തില്‍ ഇടപാടുകാരുടെ സംഗമവും വായ്പ വിതരണവും സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. കേരള ഗ്രാമീണ ബാങ്ക് കല്‍പ്പറ്റ റീജിണല്‍ മാനേജര്‍ ശ്രീ ജോണ്‍ ടി.ജെ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എഫ്.എല്‍.സി കൗണ്‍സിലര്‍ അല്‍ഫോന്‍സ വിവിധ സാമൂഹിക സുരക്ഷ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് റീജിനല്‍ മാനേജര്‍ മറുപടി നല്‍കി. ബാങ്കിന്റെ വിവിധ വായ്പ പദ്ധതികളെ കുറിച്ചു ചടങ്ങില്‍ വിവരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷ്റഫ്, ഗ്രാമീണ ബാങ്ക് വിവിധ ശാഖകളിലെ മാനേജര്‍മാരായ രാഹുല്‍, ദിവ്യ, ബേബി ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു. പേരാമ്പ്ര ബ്രാഞ്ച് മാനേജര്‍ വിഷ്ണു എം ആര്‍ സ്വാഗതവും വേളം ബ്രാഞ്ച് മാനേജര്‍ ശ്രീനാഥ് നന്ദിയും പറഞ്ഞു.