കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ രാജ്യമാകെ ശക്തിപ്പെടുന്നുവെന്ന് സി.എൻ ചന്ദ്രൻ
മേപ്പയ്യൂര്‍: കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ രാജ്യത്താകമാനം ശക്തിപ്പെട്ടു വരികയാണെന്ന് സി.പി.ഐ. സംസ്ഥാന എക്സി. കമ്മിറ്റി അംഗം സി.എന്‍ ചന്ദ്രന് പറഞ്ഞു. സംഘടന പുന:സംഘടനയുടെ ഭാഗമായി സി.പി.ഐ. മേപ്പയ്യൂര്‍ മണ്ഡലം രൂപീകരണ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യപ്പെട്ടുകൊണ്ടു നടന്ന ഭാരത ബന്ദില്‍ വമ്പിച്ച ജനപങ്കാളിത്തമാണുണ്ടായതെന്നും പ്രക്ഷോഭസമരങ്ങള്‍ക്കു മുന്നില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്.ശശി അധ്യക്ഷത വഹിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്, അസി.സെക്രട്ടറി എം.നാരായണന്, ജില്ലാ എക്സി. കമ്മിറ്റി അംഗം കെ.കെ. ബാലന്, എന്നിവര്‍ സംസാരിച്ചു. യൂസഫ് കോറോത്ത് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിയായി സി.ബിജുവിനെ തെരഞ്ഞെടുത്തു.