കേന്ദ്ര സർക്കാർ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് ധർണ്ണ നടത്തി


പയ്യോളി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയത്തിനും, പെടോളിയം ഉൽപ്പന്നങ്ങളുടെയും ,പാചകവാതകത്തിന്റെയും വിലവർധനയ്ക്കും, കർഷക ദ്രോഹ നിയമത്തിനുമെതിരെ എൽഡിഎഫ് നേതൃത്വത്തിന് നിയോജക മണ്ഡലം കേന്ദ്രികരിച്ച് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

എൽഡിഎഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി പയ്യോളി ബസ് സ്റ്റാന്റ് പരിസരത്താണ് ധർണ്ണ സംഘടിപ്പിച്ചത്. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ എം.മെഹബൂബ് സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു. ടി.ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കെ.എൻ.പ്രേംബാസിൽ, കെ.കെ.മുഹമ്മദ്, സി.സത്യചന്ദ്രൻ, അഡ്വ.എസ്.സുനിൽ മോഹൻ, കെ.ടി.എം.കോയ, പുനത്തിൽ ഗോപാലൻ, എം.പി.ഷിബു, രാമചന്ദ്രൻ കുയ്യണ്ടി എന്നിവർ സംസാരിച്ചു. കെ.ശശിധരൻ സ്വാഗതവും പി.എം.വേണുഗോപാൽ നന്ദിയും പറഞ്ഞു.