കേന്ദ്ര സർക്കാർ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു


കൊയിലാണ്ടി: ഫോണുകളിൽ പോഷൺ ട്രാക്കർ ആപ് അപ് ലോഡ് ചെയ്യാത്ത അങ്കണവാടി ജീവനക്കാർക്ക് മാർച്ച് 15ന് ശേഷം ശമ്പളം നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

കൊയിലാണ്ടി ഐസിഡിഎസ് ഓഫീസിനു മുമ്പിൽ നടന്ന പ്രതിഷേധ സമരം സിഐടിയു കൊയിലാണ്ടി ഏരിയ പ്രസിഡണ്ട് എം.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. എ.എൻ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. വി.പി.പ്രേമ സ്വാഗതവും, ടി.ബിന്ദു നന്ദിയും പറഞ്ഞു. പന്തലായനി പ്രോജക്ടിലെ ജീവനക്കാരാണ് സമരത്തിൽ പങ്കെടുത്തത്.