കേന്ദ്ര സർക്കാരിനെതിരെ പാലേരിയിൽ എസ്.എഫ്.ഐ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു
പാലേരി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പാലേരി ലോക്കൽ കമ്മിറ്റി പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റിയുടെ കീഴിലെ 15 യൂണിറ്റ് കേന്ദ്രങ്ങളിലാണ് പ്രതിഷേധം നടന്നത്.
പാലേരിയിൽ നടന്ന പ്രതിഷേധം പാലേരിയിൽ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ടി. അതുൽ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. സോന അധ്യക്ഷയായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പി.എസ്. പ്രവീൺ, എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി കെ.കെ. അമൽ, പ്രസിഡന്റ് അശ്വിൻ ബാബു, യൂണിറ്റ് സെക്രട്ടറി കെ.വി. ഫസൽ തുടങ്ങിയവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ നടന്ന മറ്റ് പ്രതിഷേധ സദസുകൾ ഉദ്ഘാടനം ചെയ്തവർ:
വടക്കുമ്പാട് – ജില്ലാ പ്രസിഡന്റ് ആർ. സിദ്ധാർത്ഥ്
കുയിമ്പിൽ – ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി. അനുരാഗ്
ചെറിയകുമ്പളം – ഏരിയാ സെക്രട്ടറി അശ്വന്ത് ചന്ദ്ര
ചർത്തിപ്പാറ – ഏരിയാ പ്രസിഡന്റ് ആർ.എസ് അമൽജിത്ത്,
ഒടി മുക്ക് – സി.വി. രജീഷ്,
തോട്ടത്താംകണ്ടി – എസ്.ബി. അർജുൻ,
മുതുവണ്ണാച്ച – പി.കെ. സുധീഷ്,
കടിയങ്ങാട്പാലം – സന എസ്. പ്രകാശ്
തരിപ്പിലോട് – അസിൻ ബാനു
കുന്നശേരി – മിഥുൻ കൃഷ്ണ
കുളക്കണ്ടം – കിരൺ ബാബു
കന്നാട്ടി – അർജുൻ മോഹൻ