കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് മേപ്പയ്യൂരില്‍ യുഡി എഫിന്റ കുടുംബ സത്യാഗ്രഹം


മേപ്പയ്യൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് കുടുംബ സത്യാഗ്രഹം സംഘടിപ്പിച്ചു. കൊവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ സാധാരക്കാരെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയത്തില്‍ പ്രതിഷേധിച്ചാണ് യു ഡി എഫ് സത്യാഗ്രഹം നടത്തിയത്.

ജൂലൈ 10ന് രാവിലെ 10 മണി മുതല്‍ 11 മണി വരെ യുഡി എഫ് പ്രവര്‍ത്തകര്‍ അവരവരുടെ വീടുകള്‍ക്ക് മുന്നില്‍ കുടുംബ സത്യാഗ്രഹം നടത്തണമെന്ന സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് പരിപാടി സംഘടിപ്പിച്ചത്. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്തും, വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്തും കുടുംബസമേതം സമരത്തില്‍ പങ്കാളികളായി.