കൊയിലാണ്ടിയിൽ കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ കെ.മുരളീധരന്‍ എം.പി സന്ദര്‍ശിച്ചു


കൊയിലാണ്ടി: കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി മേഖലയിലെ കാപ്പാട് ബീച്ച്, അഴീക്കല്‍ കടവ്, മുനമ്പത്ത്, കപ്പകടവ്, ഏഴുകുടിക്കല്‍ ബീച്ച് എന്നീ പ്രദേശങ്ങള്‍ കെ.മുരളീധരന്‍ എം.പി സന്ദര്‍ശിച്ചു. കടലോര മേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അഡ്വ.പി.ടി. ഉമേന്ദ്രന്‍, വിജയന്‍ കണ്ണഞ്ചേരി, പി.കെ.അബ്ദുള്‍ ഹാരിസ്, റസിന ഷാഫി, മോഹനന്‍ നമ്പാട്ട്, സത്യന്‍ മാടഞ്ചേരി, എം.പി.മൊയ്തീന്‍ കോയ, അനില്‍കുമാര്‍, പി.കെ.ശങ്കരന്‍, വത്സല പുത്യേടത്ത്, എം.ടി.ബിജു, വി.ഷരീഫ, രമേശന്‍ കിഴക്കയില്‍, ഗംഗാധരന്‍, വി.എം.കരുണന്‍, സി.പി ആലി എന്നിവര്‍ എംപി യോടൊപ്പം ഉണ്ടായിരുന്നു.