കെട്ടിട നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിത വിലവർധനവ് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ‘ലെൻസ് ഫെഡ്’ പേരാമ്പ്ര യൂണിറ്റ് സമ്മേളനം


പേരാമ്പ്ര: കെട്ടിട നിർമ്മാണ വസ്തുക്കളുടെ അനിയന്ത്രിത വിലവർധനവ് തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് 12-ാമത് ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) പേരാമ്പ്ര യൂണിറ്റ് സമ്മേളനം. പേരാമ്പ്ര സൂര്യ ഹോട്ടലിൽ നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

എഞ്ചിനീയർ കെ.സലിം മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് കമ്മറ്റി അംഗം വി.മോഹനൻ, പി.ടി സുരേന്ദ്രൻ, താലൂക്ക് സെക്രട്ടറി സുരേഷ് ബാബു, താലൂക്ക് പ്രസിഡന്റ് മനോജ് കോടേരി , ബാബു കെ.എം, ഷൈലേഷ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി.പി. സനീഷ് സ്വാഗതവും സുൽഫിക്കർ നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പുതിയ പേരാമ്പ്ര യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് സാദിഖ് (പ്രസിഡന്റ്), വി.പി.സനീഷ് (സെക്രട്ടറി), സെബാസ്റ്റ്യൻ കെ.ജെ (ട്രഷറർ), സജീന്ദ്രൻ എ.കെ. (വൈസ് പ്രസിഡന്റ്), അമ്പിളി (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പുതുതായി രൂപീകരിച്ച മേപ്പയ്യൂർ യൂണിറ്റ് ഭാരവാഹികളായി ബാബു കെ.എം (പ്രസിഡന്റ്), അബ്ദുൽ ബഷീർ കെ.കെ (സെക്രട്ടറി), ഷംസുദ്ധീൻ (ട്രഷറർ), അർഷാദ് (വൈസ് പ്രസിഡന്റ്), സുൽഫിക്കർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ജനുവരി 27 ന് ബാലുശ്ശേരിയിൽ നടക്കുന്ന താലൂക്ക് സമ്മേളനം വമ്പിച്ച വിജയമാക്കാൻ സമ്മേളനം തീരുമാനിച്ചു