കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വില വര്‍ധനവിനെതിരെ പ്രതിഷേധം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി ലെന്‍സ് ഫെഡ്
പേരാമ്പ്ര:കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിത വില വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ലൈസന്‍സ്ഡ് എഞ്ചിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ പേരാമ്പ്ര യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ് സമരം നടത്തി.
താലൂക്ക് പ്രസിഡണ്ട് മനോജ് കോടേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇല്യാസ് അദ്ധ്യക്ഷത വഹിച്ചു. വി പി സനീഷ്, രതീഷ് പി, എ കെ സജീന്ദ്രന്‍, റൗഫ്, എബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.