കെഎസ്ഇബിയില്‍ പ്രവര്‍ത്തനസമയം ചുരുക്കി; ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി ഉപയോഗിക്കുക


കൊയിലാണ്ടി: കെഎസ്ഇബിയില്‍ ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം ചുരുക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെ ആയിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ഓഫീസ് സന്ദര്‍ശനം പരമാവധി ഒഴിവാക്കണമെന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ട് കെഎസ്ഇബി.