വൈദ്യുതി ജീവനക്കാരുടെ പണിമുടക്ക് പ്രചാരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി
കൊയിലാണ്ടി: വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഢ നീക്കത്തിന്റെ ഭാഗമായി കൊണ്ടുവരുന്ന വൈദ്യുത നിയമ ഭേദഗതി പിൻവലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ടും കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസികമായ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടും നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കൗൺസിൽ ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ജിനീയേഴ്സിന്റെ (NCCOEEE) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 3 ന് നടത്തുന്ന പണിമുടക്ക് പ്രചാരണാർത്ഥം കെഎസ്ഇബി ജീവനക്കാർ, വടകര സര്‍ക്കിള്‍ തല വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. ജനുവരി 27, 28 തിയ്യതികളിലായാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.
27ാം തിയ്യതിയിലെ പ്രചരണ ജാഥയുടെ സമാപന പൊതുയോഗം കൊയിലാണ്ടിയില്‍ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റയംഗം ബിജു. ഡി കെ ഉദ്ഘാടനം ചെയ്തു. ജി.കെ രാജന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ലീഡര്‍ പി പ്രമോദ്, രാധാകൃഷ്ണൻ(KSEBOA), സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി എം.എ ഷാജി, ജയപ്രകാശ് (KEWF) തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ സുരേഷ്കുമാര്‍ സ്വാഗതവും വിജേഷ് നന്ദിയും പറഞ്ഞു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക