കെ.സുരേന്ദ്രന്റെ വിജയയാത്രക്ക് 24 ന് കൊയിലാണ്ടിയിൽ സ്വീകരണം


കൊയിലാണ്ടി: ‘അഴിമതി മുക്തം, പ്രീണനവിരുദ്ധം, സമഗ്ര വികസനം പുതിയ കേരളത്തിനായ്’ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രക്ക് 24 ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. 24 ഉച്ചയ്ക്ക് 12 മണിക്ക് കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സ്വീകരണ പരിപാടി ഒരുക്കിയത്. 10 മണിക്ക് പൊതുസമ്മേളനം ആരംഭിക്കും.

മണ്ഡല അതിർത്തിയായ കണയങ്കോട് വെച്ച് യാത്രയെ വാദ്യമേളങ്ങളോടെ സ്വീകരിച്ച് നൂറ് കണക്കിന് ബൈക്കുകളോടെ അകമ്പടിയോടെ കൊയിലാണ്ടിബസ് സ്റ്റാൻ്റിൽ ഒരുക്കുന്ന സ്വീകരണ വേദിയിലെക്ക് ആനയിക്കും. തുടർന്ന് കെ.സുരേന്ദ്രൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

വിജയ യാത്രയുടെ കൊയിലാണ്ടിയിലെ സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബിജെപി നേതാക്കൾ കൊയിലാണ്ടിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലം പ്രസിഡണ്ട് എസ്.ആർ.ജയ്കിഷ്, ടി.കെ.പത്മനാഭൻ, വായനാരി വിനോദ്, അഡ്വ.വി.സത്യൻ, വി.വി.സ്മിതാ ലക്ഷ്മി ടീച്ചർ, കെ.വി.സുരേഷ്, ടി.പി.രാജേഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

വിജയ യാത്രയുടെ വിജയത്തിനായി കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വിളംബര ജാഥകൾ സംഘടിപ്പിച്ചു. മഹിളാ മോർച്ചയുടെ നേതൃത്വത്തിലായിരുന്നു ജാഥകൾ കൊയിലാണ്ടിയിൽ നടത്തിയ ജാഥയ്ക്ക് കൗൺസിലർ സിന്ധു സുരേഷ്, സി.നിഷ, ഗിരിജാ ഷാജി, പ്രിയ ഒരുവമ്മൽ, കെ.ടി.സതീദേവി, സിംന തുടങ്ങിയവർ നേതൃത്വം നൽകി.