കെ. ശ്രീധരകുറുപ്പിന്റെ നിര്യാണത്തില്‍ ആവള യുപി സ്‌കൂളില്‍ അനുശോചന യോഗം സംഘടിപ്പിച്ചു


പേരാമ്പ്ര: ആവള യുപി സ്‌കൂളിലെ മുന്‍ പ്രധാന അദ്ധ്യാപകനും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കെ. ശ്രീധരകുറുപ്പിന്റെ നിര്യാണത്തില്‍ ആവള യുപി സ്‌കൂളില്‍ അനുശോചന പരിപാടി സംഘടിപ്പിച്ചു. ഗൂഗിള്‍ മീറ്റ് വഴിയായിരുന്നു യോഗം സംഘടിപ്പിച്ചത്. ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡന്റ് എം.എം രഘുനാഥ് അധ്യക്ഷത വഹിച്ചു.

സ്‌കൂള്‍ പ്രധാന അദ്ധ്യാപിക പി. സുനീത, പിടിഎ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് കൈവേലി, ഇ.എം വിജേഷ്, സ്റ്റാഫ് സെക്രട്ടറി അമ്മദ് നൊച്ചാട്, എസ്ആര്‍ജി കണ്‍വീനര്‍ ടി. ഹമീദ്, അദ്ധ്യാപകരായ മനോജ്, സ്മിത, സുനില്‍ ഷാജി, മഞ്ജുള, സീനശശി, സമീറ, രജീഷ്, സീനഭായ്, വിഷ്ണു പ്രിയ, പാര്‍വതി എന്നിവര്‍ സംസാരിച്ചു.