കെ.പി കായലാടിനെ അനുസ്മരിച്ച് മേപ്പയ്യൂർ പുരോഗമന കലാ സാഹിത്യ സംഘം


മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യസംഘത്തിന്റെയും കെ.പി.കായലാട് ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ കെ.പി കായലാടിന്റെ 16-ാം ചരമവാർഷിക അനുസ്മരണ സംഘടിപ്പിക്കും.

ജനുവരി ഏഴിന് മേപ്പയ്യൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഡോ. പി.സുരേഷ് ഉദ്ഘാടനം ചെയ്യും. എം.പി. അനസ് മുഖ്യപ്രഭാഷണവും പ്രൊഫ.സി.പി.അബൂബക്കർ അനുസ്മരണപ്രഭാഷണവും നടത്തും.

പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ ഏർപ്പെടുത്തിയ ആറാമത് കായലാട് സാഹിത്യ പുരസ്കാരം ചടങ്ങിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ സമർപ്പിക്കും.

തീരുമാന യോഗത്തിൽ കെ.കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമനെ ട്രസ്റ്റിന്റെ പുതിയ പ്രസിഡണ്ടായും തെരഞ്ഞെടുത്തു.