കെ.പി.എം.എസ്.എം കോഴിക്കോട് ജില്ലയിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റ്


അരിക്കുളം: കോഴിക്കോട് ജില്ലയിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റുകളില്‍ ഒന്നായി അരിക്കുളം കെ.പി.എം.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിനെ തിരഞ്ഞെടുത്തു. ജില്ലയിലെ 144 യൂണിറ്റുകളില്‍നിന്നാണ് സ്‌കൂള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

കോവിഡ് കാലത്തെ മാസ്‌ക് ചലഞ്ച്, കോവിഡ് സെന്ററുകളിലേക്കുള്ള ബെഡ്ഷീറ്റ് ചലഞ്ച്, എജുഹെല്‍പ്പ്, ഓണക്കിറ്റ് നല്‍കിയ ഒപ്പംപദ്ധതി, ലാംഗലി, പെണ്‍കുട്ടികളായ വൊളന്റിയര്‍മാര്‍ക്ക് സ്വയം പ്രതിരോധത്തിനായി പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെ നടപ്പാക്കിയ ആര്‍ച്ച, ഭവനനിര്‍മ്മാണം, കൃഷി, സാനിറ്റൈസര്‍ നിര്‍മാണം, ഹരിത ബൂത്ത്, ഹരിത കാന്തി, പ്ലാന്തണല്‍ കൂട്ടം തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ യൂണിറ്റ് നടത്തിയിരുന്നു.

എന്‍.എസ്.എസ്. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണില്‍നിന്ന് പ്രോഗ്രം ഓഫീസര്‍ കെ. ഷാജിയും വൊളന്റിയര്‍മാരും പുരസ്‌കാരം ഏറ്റുവാങ്ങി. റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ മനോജ് കണിച്ചുകുളങ്ങര, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ശ്രീചിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക