കെ.കെ രജീഷ് ഇനി ബി.ജെ.പി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്


പേരാമ്പ്ര: ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടായി കെ.കെ രജീഷിനെ ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ: വി കെ സജീവൻ നിയമിച്ചു. നിലവിൽ കർഷക മോർച്ച സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു രജീഷ്.

എ.ബി.വി.പി എ കെ ജി എച്ച് എസ് യൂണിറ്റ് പ്രസിഡണ്ട്, സംഘശാഖാ മുഖ്യശിക്ഷക്‌, യുവമോർച്ച പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, യുവമോർച്ച മേപ്പയ്യൂർ മണ്ഡലം ജന: സെക്രട്ടറി, പ്രസിഡണ്ട്, യുവമോർച പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്, ബി.ജെ.പി പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, കർഷകമോർച്ച കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

2005 ൽ ബ്ലോക്ക് പഞ്ചായത്തിലേക്കും 2015, 2020 വർഷത്തിൽ
ജില്ല പഞ്ചായത്തിലേക്കും മൽസരിച്ചിട്ടുണ്ട്. പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശിയായ രജീഷ് പേരാമ്പ്ര താലൂക്ക് ആശുപത്രി വികസന സമിതി മെമ്പർ കൂടിയാണ്.