കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്റെ തലപ്പത്ത് മേപ്പയ്യൂര്‍ സ്വദേശി; ഏ.സി അനൂപ് കോഴിക്കോട് ജില്ലാ സെക്രട്ടറി


മേപ്പയ്യൂര്‍: കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) കോഴിക്കോട് ജില്ലാസെക്രട്ടറിയായി മേപ്പയ്യൂര്‍ സ്വദേശി ഏ.സി അനൂപിനെ തെരഞ്ഞെടുത്തു. കോഴിക്കോട് കെ.എസ്.ടി.എ ഹാളില്‍ നടന്ന സമ്മേളനത്തിലാണ് ഏ.സി അനൂപ് സെക്രട്ടറിയായുള്ള മുപ്പതംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പി റഷീദിനെ ജില്ലാപ്രസിഡന്റ് ആയും ടി സൂരജിനെ ടഷറര്‍ ആയും തിരഞ്ഞെടുത്തു.

സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുകുന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.കെ സുരേഷ്, പി.പി രാജാക്ഷി,
സി.പി ദിലീപ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.

കെഎസ്ആര്‍ടിസി ഡിപ്പോകളിലും യാഡുകളിലും നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകള്‍ അടിയന്തിരമായി അറ്റകുറ്റപണി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ നടപടിസ്വീകരിക്കണമെന്ന് കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) കോഴിക്കോട് ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റി അംഗം കൂടിയായ എ.സി. അനൂപ് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാനിധ്യമാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.