കൂരാച്ചുണ്ട് മൃഗാശുപത്രി അപ്‌ഗ്രേഡ് ചെയ്യണം ;സി.പി.ഐ.
കൂരാച്ചുണ്ട്: മലയോര മേഖലയായ കൂരാച്ചുണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി അപ്‌ഗ്രേഡ് ചെയ്യണമെന്ന് സി.പി.ഐ. കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. 1300ല്‍പ്പരം ക്ഷീരകര്‍ഷകര്‍ പഞ്ചായത്തിലുണ്ട്.
ഇവരുടെ ഏക ആശ്രയമാണ് മുഗാശുപത്രി. രാത്രി കാലങ്ങളില്‍ കന്നുകാലികള്‍ക്ക് അസുഖം വന്നാല്‍ മൃഗാശുപത്രിയിലെ സേവനം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.
ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് ഡ്യൂട്ടികൂടി കൂടിയുള്ളതിനല്‍ സേവനം പകലും ലഭ്യമാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിലെയും ചക്കിട്ടപാറ പഞ്ചായത്തിലെയും മൃഗാശുപത്രികളെ സംയോജിപ്പിച്ചുകൊണ്ട് കൂരാച്ചുണ്ടില്‍ രാവും പകലും പ്രവര്‍ത്തിക്കുന്ന പോളിക്ലിനിക്കായി മൃഗാശുപത്രിയെ അപ്പ്‌ഗ്രേഡ് ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി.കെ. ശിവദാസന്‍ അധ്യക്ഷനായി.