കൂരാച്ചുണ്ട് കാറ്റുള്ളമലയിൽ മുഖം മൂടി സംഘത്തിന്റെ ആക്രമണം: യുവതിക്ക്‌ പരിക്ക്‌


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കാറ്റുള്ളമലയിൽ മുഖംമൂടി ധരിച്ചെത്തിയ ആളുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. കാറ്റുള്ളമല കോലാക്കൽ നിഖിലിന്റെ ഭാര്യ മരിയ(21)-യ്ക്കാണ് ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ പരിക്കേറ്റത്.

മരിയയും നിഖിലും സഹോദരൻ അഖിലും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ അടുക്കളയിലെത്തിയ മുഖംമൂടി ധരിച്ചയാൾ മരിയയെ പിന്നിൽനിന്ന്‌ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ മരിയയുടെ കൈക്ക് പരിക്കേറ്റ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സതേടി. ഭർത്താവ് നിഖിലിനെയും ജ്യേഷ്ഠൻ അഖിലിനെയും വിളിച്ചുണർത്തിയപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ബാലുശ്ശേരി ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂരാച്ചുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.